Sample Text

ഹരിശ്രീ കല്ലേലിഭാഗം.....

ഹരിശ്രീ കല്ലേലിഭാഗം.....
ഗ്രാമ സംസ്കൃതിയുടെ വിദ്യാ മണ്ടലത്തില്‍ അക്ഷരക്കൂട്ടായ്മയുടെ കാവലാളായി നിലകൊള്ളുന്ന, നാടിന്‍റെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ കനക കാന്തിയില്‍ പരിശോഭിക്കുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനം, രണ്ടു ദാശാബ്ധങ്ങളുടെ പാരമ്പര്യത്തില്‍ നിന്നും നേടിയെടുത്ത ആര്‍ജവത്തോടെ, അര്‍പ്പണ ബോധവും ആത്മാര്‍ഥതയും കൈമുതലായ ഒരുകൂട്ടം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിലകൊള്ളുമ്പോള്‍ ഈ കൂട്ടായ്മയുടെ ഭാഗമാകുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. An open forum for all members and well wishers of HARISREE *ANNEX(C.B.S.E DIVISION) *P.S.C COACHING CENTRE. *COMPUTER DIVISION *TUTORIALS

Tuesday, September 11, 2012

മലയാളം-ഇംഗ്ലീഷ് നിഘണ്ടുവുമായി ഗൂഗിള്‍

 

വിവരസാങ്കേതിക ലോകത്തെ അത്ഭുതമായി മാറിയ ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളില്‍ നിന്ന് കേരളീയര്‍ക്ക് മലയാളം - ഇംഗ്ലീഷ് നിഘണ്ടു സമ്മാനം. ഗൂഗിള്‍ ഓണ്‍ലൈന്‍ നിഘണ്ടു നേരത്തെ നിരവധി ഭാഷകളില്‍ ലഭ്യമായിരുന്നു എങ്കിലും മലയാളം-ഇംഗ്ലീഷ് നിഘണ്ടു അടുത്തിടെയാണ് പുറത്തിറങ്ങിയത്.

മലയാളത്തിലെ വാക്കുകള്‍ നിഘണ്ടു സെര്‍ച്ച് ബോക്സില്‍ ടൈപ്പ് ചെയ്ത് കണ്ടെത്താനാകുന്ന സേവനം മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടും. ഗൂഗിള്‍ ഓണ്‍ലൈന്‍ നിഘണ്ടു സേവനം സൌജന്യമാണ്.

സെര്‍ച്ചിംഗ് വേഗതയിലും ഉള്ളടക്കങ്ങളുടെ കൃത്യതയിലും ഏറെ മികച്ച സേവനമാണ് ഗൂഗിള്‍ ഓണ്‍ലൈന്‍ ഡിക്‍ഷ്ണറി നല്‍കുന്നത്. ഗൂഗിള്‍ അംഗീകരിച്ച എല്ലാ ഭാഷകളിലും നിഘണ്ടു സേവനം ലഭ്യമാണ്. മറ്റു ഭാഷ സംസാരിക്കുന്നവരുമായി ഓണ്‍ലൈന്‍ ആശയവിനിമയത്തിന് ഗൂഗിള്‍ നിഘണ്ടു സഹായകരമാണ്. ഇംഗ്ലീഷ് പദങ്ങളുടെ മലയാള അര്‍ത്ഥവും മലയാള പദങ്ങളുടെ ഇംഗ്ലീഷ് അര്‍ത്ഥവും നിഘണ്ടുവിലുണ്ട്.

ഓരോ വാക്കുകളുടെയും ഉച്ഛാരണത്തിന്‍റെ ഓഡിയോയും ഗൂഗിള്‍ ഓണ്‍ലൈന്‍ നിഘണ്ടുവില്‍ ലഭ്യമാണ്. നേരത്തെ ഈ സേവനം ഗൂഗിള്‍ ട്രാന്‍സ്ലേറ്റിന്‍റെ ഭാഗമായിരുന്നു. നിലവില്‍ 40 ഭാഷകളിലാണ് ഈ സേവനം ലഭ്യമായിരിക്കുന്നത്. http://www.google.com/dictionary എന്ന വിലാസത്തില്‍ ഗൂഗിളിന്റെ എല്ലാ നിഘണ്ടുകളും ലഭ്യമാണ്.

No comments:

Post a Comment